Sunday, July 7, 2019

പൊതുവിജ്ഞാനം

  1. ഇന്ത്യയിലെ ആദ്യത്ത വോട്ടർ?
           ഉ.ശ്യാം സരൺ നേഗി(ഹിമാചൽ പ്രദേശ്)
     2.ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരൻ?
      ഉ.രോഹിത് ശർമ്മ.(5സെഞ്ച്വറി)
       3.ജീവന്റെനിലനിൽപിന് പരിസ്ഥിതിയെയും പരിസരങ്ങളയും കുറിച്ചുള്ള ഹരിതജാഗ്രത                   അനിവാര്യമാണെെന്നു നമ്മെ  ഓർമ്മപ്പെടുത്തുന്ന ഒരു നോവലാണ് 'പുഴയുടെ വേരുകൾ'.ഇതെഴുതിയതാര്?
       ഉ. എൻ.ആർ.സുരേഷ് ബാബു
     4.  കേന്ദ്ര ധനകാര്യ മന്ത്രി?
           നിർമ്മല സീതാരാമൻ
    5.കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി?
             ഉ. രമേശ് പൊഖ്രിയാൽ.
    6.ഏതു ഫ്രഞ്ച് പദത്തിൽ നിന്നാണ് ബഡ്‍ജറ്റ് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ?
   
     ഉ.ബൂഷെത് (bougette)
   7.    ബൂഷെത് (bougette) എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം എന്ത്?
       ഉ.തുകൽസഞ്ചി
   8.  2018 ലെ വയലാർ അവാർഡ്  നേടിയ സാഹിത്യകാരൻ?
             ഉ.കെ.വി.മോഹൻകുമാർ.(ഉഷ്ണരാശി എന്ന കൃതിക്ക്)

   9.കുട്ടനാടിന്റെ  ഇതിഹാസകാരൻ എന്ന് വിശേഷണമുള്ള സാഹിത്യകാരൻ?
    ഉ.      തകഴി ശിവശങ്കരപ്പിള്ള
  10   എസ്.കെ പൊറ്റക്കാടിന്റെ ആദ്യ നോവൽ ഏത്?
       ഉ.നാടൻപ്രേമം
  11.2019 യോഗാ ദിവസത്തിന്റെ ആശയം (theme)എന്തായിരുന്നു?
     ഉ.Yoga for climate action
 12. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ2 ൽ ഉപയോഗിക്കുന്ന റോവറിന്റെ പേരെന്ത്?
      ഉ.പ്രഗ്യാൻ
 13. എന്തിന്റെ അടിസ്ഥാനത്തിലാണ്  ജൂലൈ 11 ലോകജനസംഖ്യാ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്?
      1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ  ഓർമ്മയ്ക്ക്
14. GPS  എന്നതിന്റെ പൂർണ്ണ രൂപം എന്ത്?
      Global Positioning System
 15.  ഐ.എസ് .അർ ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
           ഉ.  ഡോ.കെ.ശിവൻ
16.  ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം ?  
      ഉ. ബെംഗളൂരു 
17.ചന്ദ്രയാൻ 2 ന്റെ പ്രോജക്റ്റ് ഡയറക്റ്ററന്മാരായ വനിതകൾ?
       ഉ.എം. വനിത,റിതു കരിധൽ
18 'എൻമകജെ' എന്ന നോവലിന്റെ  രചയിതാവ്?     
      ഉ.അംബികാസുതൻ മാങ്ങാട്  
19. 2019-ലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്​ പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ     പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാന്റർ?
   ഉ. അഭിനന്ദൻ വർദ്ധമാൻ
20.ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏത്?
    ഉ. പമ്പ